തൃശൂര്‍: തൃശൂരിന്റെ പാരമ്പര്യത്തേയും സാംസ്‌കാരിക മൂല്യങ്ങളേയും വിളംബരം ചെയ്യുന്ന 'തേക്കിന്‍കാട്' സൗഹൃദ കൂട്ടായ്മ യുഎഇയില്‍ രൂപം കൊണ്ടു. എത്തിസലാട്ട് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ യുവ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ലോഗോ പ്രകാശനം ചെയ്തു.
'തേക്കിന്‍കാട്' കുടുംബത്തിലെ വനിതകള്‍ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു. 'തേക്കിന്‍കാടിന്റെ സ്പന്ദനം' എന്ന ഓണ്‍ലൈന്‍ മാഗസിന്‍ പ്രകാശനം ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അജ്മല്‍ ഖാന്‍ പങ്കെടുത്ത ചടങ്ങില്‍ പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകറും റിതുകൃഷ്ണയും 'അഗ്നി'യും സംഗീത സന്ധ്യ ഒരുക്കി.
Smt. Julin - 971 50 505 5622.